പത്തനംതിട്ട : ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലും തീര്‍ഥാടന പാതയിലും ജാഗ്രത തുടരാനാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ് നിര്‍ദേശം. സന്നിധാനത്തും തീര്‍ഥാടന പാതയിലും ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മഴ മാറാന്‍ വൈകിയാല്‍ കാനനപാത വഴിയുള്ള തീര്‍ത്ഥാടകരുടെ യാത്രാ നിരോധനം തുടരാനാണ് അധികൃതരുടെ തീരുമാനം. കാലാവസ്ഥയിലെ മാറ്റം തീര്‍ത്ഥാടകരെയും സാരമായി ബാധിച്ചു. കാലാവസ്ഥ വ്യതിയാനം തുടരുന്ന സാഹചര്യത്തില്‍ പമ്പ ത്രിവേണിയില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധനം തുടരാനാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ തീരുമാനം.
പമ്പയില്‍ സ്നാനം ചെയ്യുന്ന ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസും ഫയര്‍ഫോഴ്സും അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളതിനാല്‍ ചെങ്ങന്നൂര്‍, തിരുവല്ല , കോട്ടയം റയില്‍വേ സ്റ്റേഷനുകളിലേക്ക് കൂടുതല്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചിലും മരങ്ങള്‍ ഒടിഞ്ഞു വീഴാനുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. രാവിലെ താരതമ്യേനെ തിരക്ക് കുറവായിരുന്നുവെങ്കില്‍ ഉച്ചയോടെ അയ്യപ്പന്മാര് കൂട്ടമായി സന്നിധാനത്തെത്തി.
Post Your Comments