Latest NewsNewsInternationalGulf

യു.എ.ഇ ഗതാഗത പിഴയ്ക്ക് 50 ശതമാനം ഇളവ്

അബുദാബി :അബുദാബി രാജകുമാരനും യു.എൻ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇയിൽ ഗതാഗത പിഴയ്ക്കായി 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

അബുദാബി ക്രെയിൻ പ്രിൻസ് ‘മുഹമദ് ബിൻ സയ്യിദ്’ എന്ന തന്റെ ട്വിറ്റർ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത് .ദേശീയതലത്തിൽ ഇളവുകൾ നടപ്പാക്കാൻ ഗതാഗത വകുപ്പുകളുമായി സഹകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം കത്തെഴുതി.

അബുദാബി തലസ്ഥാന നഗരിയിലെ ട്രാഫിക് ഫൈനുകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച വിവരം ട്രാഫിക് പോലീസ് ഔദ്യോഗികമായി നേരത്തെ അറിയിച്ചിരുന്നു. അടുത്ത അറുപത് ദിവസത്തിനുള്ളിൽ പിഴ ഈടാക്കിക്കൊണ്ട് അബുദാബിയിലെ താമസക്കാർക്ക് ഈ ആനുകൂല്യത്തിൽ നിന്ന് പ്രയോജനം ലഭിക്കും. ഡിസംബർ 2 മുതൽ പദ്ധതി നടപ്പാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button