ന്യൂഡല്‍ഹി: അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തലുമായി ബദ്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും മത്സ്യങ്ങളുടെ പ്രദര്‍ശനം പാടില്ലെന്നുമുള്ള ഉത്തരവാണ് പിൻവലിച്ചത്.
ഉത്തരവനുസരിച്ച് ക്രൗണ്‍ഫിഷ്, ബട്ടര്‍ഫ്ളൈ ഫിഷ്, ഏയ്ഞ്ചല്‍ ഫിഷ് എന്നിവയുള്‍പ്പടെ 158 മത്സ്യങ്ങളെ പിടിക്കാനോ, ചില്ലുഭരണികളില്‍ സൂക്ഷിക്കാനോ പ്രദര്‍ശിപ്പിക്കാനോ ഇവയെ പ്രദര്‍ശനമേളകളില്‍ കൊണ്ടു വരാനോ പാടില്ല അനുവദനീയമായിരുന്നില്ല.
Post Your Comments