തിരുവനന്തപുരം ; കേരളത്തില്‍ ഒരു ദിവസംകൂടി മഴതുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടി. കടൽ ക്ഷോഭം തുടരുമെന്നും, ലക്ഷദ്വീപിൽ ഏറെ നാശ നഷ്ടത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് എട്ട് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്നും ഇതിൽ ഏറ്റവും കൂടുതൽ ഇടുക്കി ജില്ലയിലാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 110 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ശനിയാഴ്ച രാവിലെ 24 പേരെ രക്ഷപ്പെടുത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു.
ഓഖി ചുഴലിക്കാറ്റിന്റെ ഗതി അറിയാം ;
കടപ്പാട് ; windy.com
Post Your Comments