മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ഏറ്റവും വിലകുറഞ്ഞ 4ജി ഫോണുകളിലൊയി ഭാരത് 5 എന്ന പേരിലുള്ള ഹാൻഡ്സെറ്റ് മാറും. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
വോഡഫോണുമായി ചേർന്നു ഭാരത് 5 വാങ്ങുന്നവർക്ക് വൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഹാൻഡ്സെറ്റ് ഓഫ്‌ലൈൻ വഴി മാത്രമേ ലഭിക്കൂ. മൈക്രോമാക്സ് വൈകാതെ തന്നെ കൂടുതൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്നും അറിയിച്ചു. ഭാരത് 5 വൈദ്യുതി ക്ഷാമം നേരിടുന്ന ടയർ 3, ടയർ 4 നഗരങ്ങളെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചതെന്നും മൈക്രോമാക്സ് വ്യക്തമാക്കി.
5,555 രൂപയാണ് ഭാരത് –5 ന്റെ വില. ഭാരത് 5 ന്റെ മുഖ്യ എതിരാളി ബാറ്ററി കരുത്തിൽ ഷവോമിയുടെ റെഡ്മി 5എയാണ്. അഞ്ചു മാസത്തേക്ക് 50 ജിബി ഡേറ്റ ഭാരത് 5 വാങ്ങുന്ന വോഡഫോൺ വരിക്കാർക്ക് ലഭിക്കും. ഡുവൽ സിം, ആൻഡ്രോയ്ഡ് നൗഗട്ട്, 5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 1.3GHz ക്വാഡ് കോർ പ്രോസസർ, 1 ജിബി റാം, 5 മെഗാപിക്സൽ ക്യാമറ, എൽഇഡി ഫ്ലാഷ്, 16 ജിബി സ്റ്റോറേജ്, എസ്ഡി കാർഡിട്ട് 64 ജിബി വരെ സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളാണ്. രണ്ടു ദിവസത്തെ ബാറ്ററി ലൈഫും മൂന്നാഴ്ച സ്റ്റാൻഡ്ബൈ സമയവുമാണ് ഭാരത് 5 വാഗ്ദാനം ചെയ്യുന്നത്.
Post Your Comments