KeralaLatest NewsNews

ഓഖി ചുഴലിക്കാറ്റ്; സുനാമിയുണ്ടായപ്പോള്‍ പോലും ഇത്ര തിരയിളക്കം ഉണ്ടായില്ലെന്ന് മത്സ്യതൊഴിലാളികള്‍

കാസര്‍ഗോഡ്: ഇതുവരെ കാണാത്ത പ്രതിഭാസമാണ് തൈക്കടപുറം അഴീത്തലയില്‍ കടലിന്റെ തിരയിളക്കമെന്ന് മത്സ്യതൊഴിലാളികള്‍ സാക്ഷ്യപെടുത്തുന്നു. ഇന്നലെ ഉച്ചയോടെയാണ് കടല്‍ പ്രക്ഷുബ്ദമായത് . ഇതിനിടയില്‍ ബോട്ട് മറിഞ്ഞ് കാണാതായ പുതിയവളപ്പ് സ്വദേശി സുനിലിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

സുനാമിയുണ്ടായ സമയങ്ങളില്‍ പോലും തൈക്കടപ്പുറം പുളിമൂട്ടിലേക്ക് ബോട്ടുകള്‍ എത്തുന്ന ഇവിടെ ഇത്ര തിരയിളക്കം അനുഭവപെട്ടിട്ടില്ലെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. ഇവിടെ നിന്നും നൂറു കണക്കിന് ബോട്ടുകളാണ് മത്സ്യ ബന്ധനത്തിനായി ദിവസവും പുറപ്പെടുന്നത് .എന്നാല്‍ യാദ്രശചികമായ വന്ന ശക്തമായ തിര ഇവരെ പരിഭ്രാന്തരാക്കി .

ഒരു ബോട്ട് ഇതില്‍ പെട്ടാണ് മറിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ് . മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കടലില്‍ കുടുങ്ങിയ 19 ബോട്ടുകളെ കരിയലെക്കെത്തിക്കാനായത് .ജില്ലാ ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി . വരുന്ന രണ്ട് ദിവസങ്ങള്‍ കൂടി മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button