ഹവായ്: അപായമണി മുഴക്കി യു.എസ് സംസ്ഥാനമായ ഹവായ് ദ്വീപ്. ഉത്തരകൊറിയന്‍ ആണവായുധ ഭീഷണി നിലനില്‍ക്കുന്ന ഹവായിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ അപായമണി മുഴക്കിയത്. ഏതെങ്കിലും തരത്തിലുള്ള ആണവ ആക്രമണമുണ്ടായാല്‍ ആളുകളെ അറിയിക്കാനാണ് സൈറണ്‍ സംവിധാനം പുനഃസ്ഥാപിച്ചത്. എല്ലാ മാസത്തിലേയും ആദ്യ പ്രവൃത്തി ദിനത്തില്‍ സിഗ്നല്‍ സംവിധാനം പരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ശീതയുദ്ധത്തിന്റെ അന്ത്യത്തിന് ശേഷം ആദ്യമായാണ് ഹവായ് അപായമണി മുഴക്കുന്നത്. നിലവിലെ തീരുമാനം അനുസരിച്ച് മണി മുഴക്കി പത്ത് മിനിറ്റിനകം ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. ഇതിലൂടെ 90 ശതമാനം ആളുകള്‍ക്കും അണവപരീക്ഷണങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതോടൊപ്പം അണുബോംബ് വീണാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ എന്തൊക്കെ രക്ഷാനടപടികളാണ് സ്വീകരിക്കേണ്ടതെന്നും എങ്ങനെയാണ് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചേരേണ്ടതെന്നുമുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഹവായ് നല്‍കിയിട്ടുണ്ട്. ബോംബ് വീണാല്‍ 12 മുതല്‍ 15 മിനിറ്റിനിടയില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Post Your Comments