റിയാദ്: സൗദിയിലെ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസന്‍സിന് നിയന്ത്രണം.സൗദി ട്രാഫിക് വിഭാഗമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. ഡ്രൈവര്‍ വിസയിലല്ലാതെ മറ്റു തൊഴിലുകള്‍ക്ക് സൗദിയിലെത്തുന്നവര്‍ക്ക് പിന്നീട് ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.സൗദി തൊഴില്‍ മന്ത്രാലയവുമായി ഇക്കാര്യം ആലോചിച്ചുവരികയാണെന്ന് ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസ്സാമി പറഞ്ഞു.
വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഒരു നിബന്ധനയും കൂടാതെ നല്‍കുന്നത് ഗതാഗതക്കുരുക്കിലും അപകടങ്ങളിലും കൊണ്ടെത്തിക്കുമെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ വിലയിരുത്തല്‍. കുവൈത്ത് പോലുള്ള അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കിയ കർശന മാനദണ്ഡങ്ങൾ സൗദിയിലും നടപ്പാക്കണമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്റെ നിലപാട്.
Post Your Comments