അപകടം മുൻകൂട്ടി കണ്ട് കൃത്യമായ ജാഗ്രതാ നിർദേശം നല്കിയിരുന്നതാണെന്ന് ഇൻകോയിസ് .സംസ്ഥാനത്ത് ചുഴലിക്കാറ്റിനുളള സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും എന്നിട്ടും എന്തുകൊണ്ട് സ്ഥിതി ഇത്രയും മോശമായെന്ന് അറിയില്ലെന്നും ഇന്‍കോയിസ് പറയുന്നു.ചുഴലിക്കാറ്റിനും പത്ത് അടി പൊക്കത്തില്‍ തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മൂന്ന് മീറ്ററിന് മുകളിലുളള തിരമാലകള്‍ അപകടകരമായതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സന്ദേശം നൽകിയിരുന്നതായും അധികൃതർ പറയുന്നു .കൂടാതെ 27 ന് ന്യൂനമര്‍ദത്തിനുളള സാധ്യതയും 28 ന് കടല്‍പ്രക്ഷുബ്ധമാകാനും 2.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടാനും ശക്തമായ കാറ്റടിക്കാനുള്ള സാധ്യതയും 29 ന് ചുഴലിക്കാറ്റ് വരാനുള്ള സാധ്യതയും സർക്കാരിനെ ഇൻകോയിസ് അറിയിച്ചിരുന്നതാണ് .
Post Your Comments