KeralaLatest NewsNews

ടിപി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം : കേസുകൾ ഉണ്ടാക്കി നിയമന സാധ്യത തടയുന്നു: പരാതിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് കോടതി അന്വേഷണവും പരാതിയും റദ്ദാക്കിയത്. തിരുവനന്തപുരം സ്വദേശി എജെ സുക്കര്‍ണോയാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. കെടിഡിഎഫ്സി എംഡി ആയിരിക്കെ വായ്പ അനുവദിച്ചതില്‍ സെന്‍കുമാര്‍ ക്രമക്കേട് കാട്ടിയെന്ന പരാതിയും അതിന്‍മേലുള്ള അന്വേഷണവുമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്.

സുപ്രിം കോടതി വിധിയിലൂടെ സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ആയതുമുതല്‍ ചില ശക്തികള്‍ അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നതായും പരാതിക്കാരന്‍ അവരുടെ കൈയിലെ ഉപകരണമാണെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കാര്യക്ഷമതാ വിലയിരുത്തലില്‍ മുന്‍സര്‍ക്കാരുകള്‍ സെന്‍കുമാറിന് പത്തില്‍ പത്ത് മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും കോടതി വിലയിരുത്തി. കേസുകൾ ഉണ്ടാക്കി നിയമന സാധ്യത തടയുന്നതിനെയും കോടതി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button