മുംബൈ: നിങ്ങൾ സെല്‍ഫി എടുക്കുന്നവരാണോ എങ്കിൽ സെല്‍ഫി എടുക്കുന്നത് ഹരമായ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ പരിചയപ്പെടാം. കക്ഷിക്കു സാഹസികമായ രീതിയിൽ സെല്‍ഫിയെടുക്കുന്നത് ഹോബിയാണ്. ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിയായ ചവാനാണ് വലിയ കെട്ടിടങ്ങളിലും ക്രെയിനുകളിലും വലിഞ്ഞ് കയറി സെല്‍ഫിയും വീഡിയോയും എടുക്കുന്നത് ഹോബിയായി കരുതിയ വ്യക്തി. ഈയിടെ കക്ഷി ഒരു സെല്‍ഫി എടുത്തു.
യാതാരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 75ാം നിലയില്‍ കയറിയാണ് ഇദ്ദേഹം സെല്‍ഫി എടുത്തത്. പിന്നീട് 17 കാരനായ വിദ്യാര്‍ത്ഥി ഇതു സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു. സംഭവം മുംബൈ പോലീസ് കണ്ടതോടെ കഥ മാറി. ചവാനെ പോലീസ് വിളിച്ച് ഉപദേശിച്ചു. ഇതോടെ വിദ്യാര്‍ത്ഥി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോ നീക്കുകയും ചെയ്തു. തന്റെ പ്രവൃത്തി കാരണം യുവാക്കളില്‍ തെറ്റായ സന്ദേശം പ്രചരിച്ചതിനെ തുടർന്നാണ് മാപ്പ് പറഞ്ഞത്. പക്ഷേ സാഹിസകമായ സെല്‍ഫി എടുക്കുന്നത് ഉപേക്ഷിക്കാനായി ഉദ്ദേശ്യമില്ല. മറിച്ച് പോലീസിന്റെ അനുവാദം സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയുമായി അഭ്യാസം തുടരുമെന്നും ചവാന്‍ അറിയിച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പോലീസും അറിയിച്ചു.
Post Your Comments