ക്രിസ്തുവിന്റെ പ്രതിമയുടെ പിന്നില്‍ 250 വര്‍ഷം പഴക്കമുള്ള രേഖ കണ്ടെത്തി.
1777ലെ രേഖയാണ് കണ്ടെത്തിയത്. കൈയ്യെഴുത്ത് പ്രതിയായ രേഖ ചരിത്രത്തെക്കുറിച്ച് നിര്‍ണായ വിവരം തരുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. ഈ രേഖയില്‍ ബര്‍ഗോ ഡി ഒസ്മാ കത്തീഡ്രലിലെ പുരോഹിതനായ ഫാ. ജോക്വിന്‍ മിങ്ങിയൂസാണ് ഒപ്പുവച്ചത്.
ഏകദേശം 250 വര്‍ഷങ്ങള്‍ക്കു ശേഷം, പുനര്‍നിര്‍മ്മാണ കമ്പനിയായ ഡാവിഞ്ചി റെസ്റ്റൂറോയിലെ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. ക്രിസ്തുവിന്റെ പ്രതിമയുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന തുണികൊണ്ടുള്ള ഒരു കഷണം അവര്‍ നീക്കം ചെയ്തപ്പോഴാണ് ചരിത്ര ഖേഖ ലഭിച്ചത്.
കൈയ്യെഴുത്ത് കുറിപ്പുകളില്‍ ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതി, രാഷ്ട്രീയ, മത വിഷയങ്ങള്‍, പ്രശസ്തരായ ആളുകള്‍, മറ്റ് വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരവും കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ സ്പാനിഷ് പ്രവിശ്യയായ ബര്‍ഗോസിലെ സൊട്ടില്ലോ ഡി ല റിബര എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.
Post Your Comments