
ആഗ്രാ: നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് കര്‍ഷകന്‍ 1,500 കിലോ മീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചു. ഹത്രാസ് ജില്ലയില്‍ നിന്നുള്ള 48 കാരനായ സതീഷ് ചന്ദാണ് നഷ്ടപ്പെട്ട മകനെ തേടി സൈക്കിള്‍ യാത്ര നടത്തുന്നത്. അഞ്ചു മാസമായി മകനെ തേടി ഈ പിതാവ് അലയുകയാണ്. 11 വയസുകാരനായ ഭിന്നശേഷിയുള്ള മകനെ കാണാതായിട്ട് ആറു മാസമാകുന്നു.
സതീഷ് ചന്ദ് മകനെ കാണാതെ പോയ വിവരം യുപി പോലീസിനെ അറിയിച്ചു. പക്ഷേ അവര്‍ സഹായിക്കാന്‍ മനസു കാണിച്ചില്ല. ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങള്‍ ഇതിനകം ഇദ്ദേഹം സഞ്ചരിച്ചു. ഇപ്പോള്‍ ആഗ്രയ്ക്ക് സമീപം ഇമാദ്പൂര്‍ ചുറ്റി സഞ്ചരിക്കുകയാണ് കര്‍ഷകന്‍.
ഞങ്ങള്‍ ഹത്രാസിലെ ദ്വിവരിപൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ജൂണ്‍ 24 ന്, എന്റെ മകന്‍ സ്‌കൂളില്‍ പോയതാണ്. പിന്നീട് വൈകുന്നേരം അവന്‍ തിരിച്ചു വന്നില്ല, ഞാന്‍ സ്‌കൂളില്‍ തിരക്കി. അവന്റെ സഹപാഠികള്‍ ആരൊക്കെയോ പറഞ്ഞു, സസ്‌നി റെയില്‍വേ സ്റ്റേഷനില്‍ അവനെ കണ്ടതായി. ഞാന്‍ അവിടെ അന്വേഷിച്ചു. പക്ഷേ കണ്ടെത്താന്‍ സാധിച്ചില്ലെന്നും സതീഷ് ചന്ദ് വ്യക്തമാക്കി.
Post Your Comments