NewsIndia

നിത്യാനന്ദയുടെ ലൈംഗിക വീഡിയോയുടെ സത്യാവസ്ഥ വ്യക്തമാക്കി കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട്

ചെന്നൈ : ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉള്‍പ്പെട്ടെ വിവാദ ലൈംഗിക വീഡിയോ മോര്‍ഫ് ചെയ്തതല്ലെന്നും വീഡിയോ യാഥാര്‍ത്ഥമാണെന്നും സ്ഥിരികിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ഈ വീഡിയോയിലെ സ്ത്രീ താനല്ലെന്നും വീഡിയോ കെട്ടിച്ചമച്ചതാണെന്നും നടി രഞ്ജിത പറഞ്ഞിരുന്നു.കേസിനെക്കുറിച്ചു സിഐഡി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബംഗളുരു കോടതിയില്‍ രഞ്ജിത പരാതിയും നൽകിയിരുന്നു.

ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിതയുടെയും നിത്യാനന്ദ സ്വാമിയുടെയും വീഡിയോ സൺ ടി വി പുറത്തു വിട്ടത്. ബംഗളുരുവിലെ ഫോറന്‍സിക് ലബോറട്ടറി വീഡിയോ കെട്ടിച്ചമച്ചതല്ലെന്ന റിപ്പോര്‍ട്ട് കോടതിയിൽ നല്‍കിയിരുന്നു. കേന്ദ്ര ഫോറന്‍സിക് വിഭാഗം വീഡിയോ പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടിലും ഇതു വ്യാജമല്ലെന്നു ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button