Latest NewsKeralaNews

കനത്ത മഴ തുടരും; സംസ്ഥാനത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ അടിയന്ത രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ അടുത്ത 36 മണിക്കൂറുകള്‍ കൂടി മഴ തുടരും എന്ന കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഴുവന്‍ സര്‍ക്കാര്‍ ഏജന്‍സികളേയും ഏകോപിപ്പിച്ചു കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ മുഖ്യമന്ത്രി കളക്ടര്‍മാരോട് നിര്‍ദേശിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ കളക്ടര്‍മാര്‍ മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

മഴ തുടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ അപകടമേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കോസ്റ്റ് ഗാര്‍ഡിന്റേയും നാവിക-വ്യോമസേനകളുടേയും സഹായം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button