Latest NewsKeralaNews

വരയുടെ ലോകത്ത് കൈയൊപ്പ് ചാര്‍ത്തി കുടുംബശ്രീ; വരയുടെ പെണ്‍മയിലെത്തുന്നത് മുപ്പതോളം സ്ത്രീകള്‍

കൊച്ചി: വരയുടെ ലോകത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി കുടുംബശ്രീ പ്രവര്‍ത്തകര്‍.
കൊച്ചി മുസരിസ് ബിനാലെയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രകലാ പരിശീലന കേന്ദ്രമായ വരയുടെ പെണ്‍മ എന്ന പരിപാടിയിലാണ് കുടുംബശ്രീ വനിതകള്‍ പങ്കെടുക്കുന്നത്. 2016ല്‍ നടന്ന ബിനാലെയോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ തുടര്‍ച്ചയായി ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് വരെ നടക്കുന്നപരിപാടിയിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത്.

ഒട്ടനവധി അവസരങ്ങളുണ്ടായിട്ടും തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത അയല്‍ക്കൂട്ട വനിതകളെയാണ് ഈ പരിപാടി ലക്ഷ്യം വെയ്ക്കുന്നത്. സാംസ്‌കാരിക രംഗത്ത് അയല്‍ക്കൂട്ട വനിതകളുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കൂടിയാണ് വരയുടെ പെണ്‍മ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 11നാണ് ബിനാലെയുടെ വേദിയായ പെപ്പര്‍ ഹൗസില്‍ ചിത്രകലാ പരിശീലന കളരിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പശ്ചിമകൊച്ചി എം.എല്‍.എ കെ.ജെ.മാക്സി നിര്‍വഹിക്കുന്നത്.

പരിശീലനങ്ങല്‍ക്ക് ശേഷം വനിതകള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പുതുവത്യരാഘോഷങ്ങളുടെ ഭാഗമായി പ്രദര്‍ശിപ്പിക്കാനും പരിപാടിയുടെ അധികൃതര്‍ ലക്ഷ്യമിടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button