CinemaLatest NewsKeralaNewsHighlights 2017

കലാഭവന്‍ മണിയുടെ മരണം കൊലപാതകം : വെളിപ്പെടുത്തലുമായി സഹോദരന്‍

കാസര്‍ഗോഡ് : കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും സി.ബി.ഐ സംഘം തന്റെ മൊഴിയെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കലാഭവന്‍ മണിയുടെ ഓര്‍മ്മക്കായി കല്ല്യോട്ട് സംഘടിപ്പിച്ച സംസ്ഥാന തല നാടന്‍ പാട്ട് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിയെ സ്മരിച്ചു കൊണ്ടുള്ള പാട്ടു പാടിയാണ് പ്രസംഗം അവസാനിപ്പിച്ചത്.

കല്യോട്ട് മാരിക്കളത്ത് ദളിത് സര്‍വ്വീസ് സൊസെറ്റി നേതൃത്വത്തില്‍ കാര്‍ഷിക സമര വിജയത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മികച്ച ടീമുകളെ പങ്കെടുപ്പിച്ച്‌ പാട്ടൊരുമ നാടന്‍ പാട്ട് മത്സരം സംഘടിപ്പിച്ചത്. കലാഭവന്‍ മണിയുമൊത്തുള്ള ശബരിമല യാത്ര ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ രാമകൃഷ്ണന്‍ വിതുമ്പി. . ഒ.കെ.പ്രഭാകരന്‍ അധ്യക്ഷനായി. സജീവ് തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തി. ഊരുമൂപ്പന്‍ മറുവന്‍, സി.എച്ച്‌. ഗോപാലന്‍, സഞ്ജീവന്‍ പുളിക്കൂര്‍ , സുരേന്ദ്രന്‍ കാലിക്കടവ്, അനില്‍കുമാര്‍ മഠത്തില്‍, കൃഷ്ണന്‍ മാരിക്കളം, പി.സന്ദീപ് സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button