ബ്രസീല്‍ : നിങ്ങളുടെ ഓമനകളായ നായക്കാണോ പൂച്ചയ്ക്കാണോ ബുദ്ധി കൂടുതല്‍. സംശയിക്കേണ്ട, ശ്വാനന്മാരാണ് കൂടുതല്‍ സമര്‍ത്ഥരെന്ന് ബ്രസീലിലെ റിയോ ഡി ജനൈറോ ഫെഡറല്‍ സര്‍വകലാശാല ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നു. തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണം കൂടുതലുള്ളതാണ് നായ്ക്കളെ കൂടുതല്‍ ബുദ്ധിമാന്മാരാക്കുന്നത്.
ആലോചന, ആസൂത്രണം, സങ്കീര്‍ണ പെരുമാറ്റങ്ങള്‍ തുടങ്ങിയവ ന്യൂറോണുകളുടെ എണ്ണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നായ്ക്കളുടെ തലച്ചോറിലെ സെറിബ്രല്കോര്ട്ടക്സില് 53 കോടി ന്യൂറോണുകള്‍ ഉണ്ട്. പൂച്ചകളില്‍ ഇവയുടെ എണ്ണം 25 കോടി മാത്രമാണ്. മനുഷ്യരില്‍ 1600 കോടിയും. നായ്ക്കള്‍ക്ക് കൂടുതല്‍ സങ്കീര്‍ണമായ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ന്യൂറോണുകളുടെ എണ്ണക്കൂടുതല്‍ കൊണ്ടാണെന്ന് ഫ്രൊന്റിയേഴ്സ് ഇന്‍ ന്യൂറോ അനാട്ടമി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു
Post Your Comments