ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വംശീയവിരുദ്ധ ട്വീറ്റ് വിവാദത്തിൽ.തീവ്രവലതു സംഘടനയായ ബ്രിട്ടൺ ഫസ്റ്റ് ഡപ്യൂട്ടി ലീഡർ ജയ്ദ ഫ്രാൻസണിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ട്രംപ് വിവാദത്തിലായത്. ഫ്രാൻസണിന്റെ മൂന്നു മുസ്ലിം വിരുദ്ധ ട്വീറ്റുകളാണ് ട്രംപ് റീ ട്വീറ്റ് ചെയ്തത്.
മുസ്ലിം അഭയാർഥി ഡച്ചുകാരനായ കുട്ടിയെ ക്രച്ചസിൽനിന്നും വീഴ്ത്തിയ ശേഷം മർദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഫ്രാൻസണിന്റെ ആദ്യ ട്വീറ്റ്. എന്നാൽ ഇത് വ്യാജ വീഡിയോയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. വിശുദ്ധ മറിയത്തിന്റെ രൂപം തകർക്കുന്നതിന്റെ വീഡിയോയാണ് ട്രംപ് രണ്ടാമത് റീ ട്വീറ്റ് ചെയ്തത്.
2013 ൽ യുടൂബിൽ അപോലോഡ് ചെയ്യപ്പെട്ട വീഡിയോയാണിത്. ഇതേ കാലത്ത് ഈജിപ്തിൽ കലാപത്തിനിടയാക്കിയ സംഭവമാണ് മൂന്നാമത്തെ ട്വീറ്റ്. അലക്സാൻഡ്രിയയിൽ ഒരു കെട്ടിടത്തിൽനിന്നും ഒരു കുട്ടിയെ തള്ളിയിട്ടു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. എന്നാൽ കുറ്റക്കാരനെ 2015 ൽ ഈജിപ്ത് വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു.സംഭവത്തിൽ ട്രംപ് മാപ്പ് പറയണമെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഇത്തരത്തൽ പ്രവർത്തിച്ചത് തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
Post Your Comments