സോചി:വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയിലെത്തി. ഡിസംബര്‍ ഒന്നു വരെ റഷ്യയിലെ സോചിയിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുക. ഉച്ചകോടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ ഉഭയകക്ഷി ചര്‍ച്ച നടത്തും.
ഡിസംബര്‍ ഒന്നിന് നടക്കുന്ന ഉച്ചകോടിയുടെ പ്രിലിമിനറി സെക്ഷനില്‍ പങ്കെടുക്കുന്ന സുഷമ സ്വരാജ് അന്നേ ദിവസം റഷ്യന്‍ പ്രധാനമന്ത്രി ദിമ്രിതി മെദ് വദേവുമായി കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ രണ്ടിന് സുഷമ ഇന്ത്യയിലേക്ക് മടങ്ങും.
അതേസമയം, ജൂണില്‍ ഖസാകിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് വാര്‍ത്തയുണ്ട്. എസ്‌സിഒ അംഗത്വം ലഭിക്കുന്നതിന് ഇന്ത്യയെ റഷ്യയും പാകിസ്താനെ ചൈനയുമാണ് പിന്തുണച്ചത്.
Post Your Comments