ഇറ്റാനഗര്‍: വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് അധ്യാപകര്‍. പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടായത്. സംഭവം നടന്നത് അരുണാചല്‍പ്രദേശ് പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിൽ കഴിഞ്ഞ 23 ാം തീയതിയായിരുന്നു സംഭവം നടന്നത്.
എന്നാല്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കളെ കുട്ടികള്‍ നാലു ദിവസത്തിനു ശേഷം സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആറാം ക്ലാസിലെ 88 വിദ്യാര്‍ഥിനികളുടേയും മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നു. ശിക്ഷ സ്കൂളിലെ ഒരു വിദ്യാര്‍ഥിനിയേയും അധ്യാപകനേയും ചേര്‍ത്ത് കുട്ടികള്‍ കടലാസില്‍ മോശമായെഴുതിയെന്നാരോപിച്ചായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments