Latest NewsNewsGulf

ജിഹാദികളെ നേരിടാന്‍ വ്യത്യസ്തമായ രീതിയുമായി സൗദി

റിയാദ്: ആശയപരമായ പരിചരണമാണ് ജിഹാദികള്‍ക്കു വേണ്ടത്. സൗദി അറേബ്യ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായ ജിഹാദികളെ നേരിടാന്‍ വ്യത്യസ്തമായ ആശയം അവതരിപ്പിച്ചിരിക്കുകയാണ്. ലോകം തീവ്രവാദികളെ ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും മിന്നല്‍ പോരാട്ടങ്ങളിലൂടെയും നേരിടുമ്പോള്‍ സൗദി സര്‍ക്കാര്‍ ഇവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ റീഹാബിലിറ്റേഷന്‍ കേന്ദ്രം ഒരുക്കുകയാണ്.

സൗദി അറേബ്യ ഇത്തരമൊരു കേന്ദ്രം ഒരുക്കിയിരിക്കുന്നത് ചോരമണക്കുന്ന പോരാട്ടങ്ങളിലൂടെ മാത്രം തീവ്രവാദികളെ നേരിട്ട് ശീലമുള്ള വ്യവസ്ഥകളെല്ലാം മറികടന്നുകൊണ്ടാണ്. മുഹമ്മദ് ബിന്‍ നായിഫ് കൗണ്‍സിലിങ് സെന്റര്‍ സ്ഥിതി ചെയ്യുന്നത് റിയാദിലാണ്.

റീഹാബിലിറ്റേഷന്‍ കേന്ദ്രം സ്ഥാപിക്കപ്പെടുന്നതിലൂടെ സമ്മര്‍ദ്ദങ്ങളിലൂടെയും ബലപ്രയോഗങ്ങളിലൂടെയുമല്ല ആശയപരമായ പരിചരണമാണ് അവര്‍ക്കു വേണ്ടത് എന്നാണ് സൗദി വ്യക്തമാക്കുന്നത്. ജിഹാദി ഭീകരര്‍ക്കായി കേന്ദ്രം സമൂഹത്തിലേക്ക് നല്ലമനുഷ്യരായി തിരിച്ചെത്താനുള്ള അവസരമാണ് ഒരുക്കുന്നത്.
ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഇവരുടെ ചിന്തകളും തെറ്റിദ്ധാരണകളും തിരുത്തുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്രത്തിന്റെ ഡയറക്ടര്‍ അബു മഖയെദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button