മുംബൈ: വ്യാജ ഏറ്റുമുട്ടലെന്ന് ആരോപിക്കുന്ന സൊഹ്‌റാബുദീന്‍ കേസിന്റെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാദ്ധ്യമങ്ങളെ വിലക്കി മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. ഗുജറാത്തില്‍ നടന്നിരുന്ന കേസിന്റെ വിചാരണ, സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് മുംബയിലേക്ക് മാറ്റിയത്.
കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറ്റാരോപിതര്‍, സാക്ഷികള്‍, വാദികള്‍, അഭിഭാഷകര്‍ എന്നിവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. മാദ്ധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 2008ലെ മലേഗാവ് കലാപത്തിന്റെ വിചാരണ നടപടികള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മൂലം കേസ് കൈകാര്യം ചെയ്ത ചില അഭിഭാഷകര്‍ക്ക് നേരെ വധശ്രമമുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ കേട്ട ഒരു ന്യായാധിപന്റെ സ്വാഭാവിക മരണം കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാദ്ധ്യമങ്ങള്‍ ശ്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ വിചാരണ നടപടികളില്‍ പങ്കെടുത്ത ന്യായാധിപനായ ബ്രിജ് ഗോപാല്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങളും കോടതി കേട്ടു. എന്നാല്‍ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികതയൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൃദയാഘാതമാണ് ലോയയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും ബന്ധുക്കളെ അറിയിക്കാതെ തിടുക്കത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതാണ് ആരോപണത്തിന് കാരണമായത്.
Post Your Comments