പാകിസ്ഥാൻ: തണുത്ത ഭക്ഷണം നല്കിയെന്നാരോപിച്ച് ഭർത്താവ് ഭാര്യയെ കൊന്നു. പാകിസ്ഥാനിലാണ് അത്താഴത്തിനു തണുത്ത ഭക്ഷണം നൽകി എന്നാരോപിച്ച് ഭർത്താവ് ഈ കടുംകൈ ചെയ്തത്. പാകിസ്ഥാനിലെ സർഗോദ നിവാസിയായ ഫിറോസ് ഖാൻ ആണ് ഭാര്യയായ റോഷൻ ബീവിയെ കൊലപ്പെടുത്തിയത്.
ആദ്യം കുറെ അസഭ്യം പറയുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മറ്റു നിയമപരമായ മാനദണ്ഡങ്ങളെല്ലാം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments