Latest NewsKeralaNews

കെ വി തോമസിന്റെ മക്കളുടെ പേരിൽ വട്ടവടയിൽ ഭൂമി

മൂന്നാര്‍: ഇടുക്കി വട്ടവടയില്‍ കോണ്‍ഗ്രസ് നേതാക്കളും ഭൂമി വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ട്. എറണാകുളം എംപി കെ.വി തോമസിന്റെ മക്കള്‍ വട്ടവടയില്‍ ഒമ്പത് ഏക്കറോളം ഭൂമിവാങ്ങിയതിന്റെ രേഖകൾ പുറത്തുവന്നിരിക്കുന്നു.2015 ഒക്ടോബറിലാണ് ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭൂമി രജിസ്‌ട്രേഷന്‍ നടന്നിരിക്കുന്നത്.

കെ.വി.തോമസിന്റെ മക്കളായ രേഖാ തോമസ്, ബിജു തോമസ്, ജോ തോമസ് എന്നിവരുടെ പേരിലാണ് രജിസ്‌ട്രേഷന്‍. ഒരു പ്രമുഖ വ്യാപാരിയില്‍ നിന്ന് വാങ്ങിയാണ് ഭൂമി മൂന്നായി ഭാഗംവെച്ചത്.
ബിജു തോമസിന്റെ പേരില്‍ മൂന്നരയേക്കറും ജോ തോമസിന്റെ പേരില്‍ 2.33 ഏക്കര്‍ ഭൂമിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മകള്‍ രേഖ തോമസിന്റെ പേരില്‍ 2.68 ഏക്കര്‍ ഭൂമിയാണുള്ളത്.

കോവിയൂര്‍ ചിലന്തിയാര്‍ റോഡില്‍ ഒറ്റ പ്ലോട്ടായി കിടക്കുന്ന ഭൂമി ഏഴടി ഉയരത്തില്‍ വേലിക്കെട്ടി തിരിച്ച നിലയിലാണ്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ചിലന്തിയാര്‍.അതേ സമയം തന്റെ മക്കള്‍ക്ക് വട്ടവടയില്‍ ഭൂമിയുണ്ടെന്ന് കെ.വി.തോമസ് എംപി.സമ്മതിച്ചു. ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെക്കാനില്ല. ഇത് സംബന്ധിച്ച് എല്ലാ രേഖകളും കൈവശമുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button