KeralaLatest NewsNews

ജ്വല്ലറികള്‍ കേന്ദ്രമാക്കി തട്ടിപ്പ്: മൂന്നംഗസംഘം പിടിയില്‍

 

തിരുവനന്തപുരം: ജ്വല്ലറികള്‍ കേന്ദ്രമാക്കി തട്ടിപ്പുനടത്തുന്ന മൂന്നംഗസംഘം തലസ്ഥാനത്ത് പിടിയില്‍. .പാലാ സ്വദേശി മോഹനനെയും കോതമംഗലം സ്വദേശി സലീമിനെയും ആണ്
പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം പോലെ തോന്നിക്കുന്ന മാല നിര്‍മിച്ച് ജ്വല്ലറികളില്‍ മാറ്റിവാങ്ങിയാണ് ഇവരുടെ തട്ടിപ്പ്.

ഉരച്ചു നോക്കിയാലും ആസിഡ് ഉപയോഗിച്ച് പരിശോധന നടത്തിയാലും മെഷീനുകളില്‍ പരിശോധന നടത്തിയാലും തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് മാലകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത്. എല്ലാ മാലകളും ഒരു മോഡലില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ്.

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ ജ്വല്ലറികളാണ് സംഘം തട്ടിപ്പിനിരയാകുന്നത്. കൊല്ലം തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. തട്ടിപ്പു നടത്താന്‍ മാല നിര്‍മ്മിച്ച മിഷനും മറ്റു ഉപകരണങ്ങളും കണ്ടെടുക്കുന്നതിന് വേണ്ടി പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ് ഐ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button