തിരുവനന്തപുരം•ജി.എസ്.ടിയുടെ പേരില്‍ ഹോട്ടലുകള്‍ നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്കെതിരെ ജനങ്ങളില്‍ അവബോധമുണ്ടാക്കുവാനുള്ള ദൗത്യവുമായി ജനം ടി.വി. ജി.എസ്.ടിയുടെ പേരില്‍ ഹോട്ടലുകള്‍ നടത്തുന്ന തീവെട്ടിക്കൊള്ള നിങ്ങള്‍ക്ക് ജനം ടി.വിയെ അറിയിക്കാം. ജനം അത് പൊതുജനങ്ങളുടെയും അധികൃതരുടേയും മുന്‍പാകെ എത്തിക്കും.
തെക്കന്‍ കേരളത്തിലുള്ളവര്‍ വിനീഷ് (8111993528), ഹരികൃഷ്ണന്‍ (8111993505) എന്നിവരേയും മധ്യകേരളത്തിലുള്ളവര്‍ ബീനാറാണി (9847040434), ശ്രീകാന്ത് (8111993586) എന്നിവരെയും വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് സിനുജി (811993527) അഭിലാഷ് (8111993532) എന്നിവരെയും വിവരം അറിയിക്കാം.
ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതിന് ശേഷം പണികിട്ടിയത് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ്. നേരത്തെ പ്രത്യകം നികുതിയൊന്നും ഈടാക്കാതിരുന്ന ഹോട്ടലുകളില്‍ പലതും 18 ശതമാനം നികുതി ഈടാക്കിയത് ഭക്ഷണത്തിന്റെ ബില്ലില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കി. പല ഹോട്ടലുകളില്‍ പല തരത്തില്‍ നികുതി ഈടാക്കിയതും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഉല്‍പ്പന്നങ്ങള്‍ക്ക് എന്ന പോലെ ഹോട്ടല്‍ സേവനത്തിനും വ്യത്യസ്ഥ സ്ലാബുകളിലായാണ് ജി.എസ്.ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹോട്ടലുകളിലെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടിയില്‍ അവയെ വിവിധ തട്ടുകളായി തിരിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ പരമാവധി 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് ജി.എസ്.ടി ബാധകമല്ല. ഇതിന് മുകളില്‍ 75 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടിയാണ് ബാധകമാവുന്നത്. ചെറുകിട ഹോട്ടലുകളെല്ലാം ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. 75 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ളതും എ.സി ഇല്ലാത്തതുമായ ഹോട്ടലുകള്‍ക്ക് 12 ശതമാനം ജി.എസ്.ടി ബാധകമാവും. 75 ലക്ഷം വിറ്റുവരവുള്ളതും എ.സി ഉള്ളതുമായ ഹോട്ടലുകള്‍ക്ക് 18 ശതമാനം ജി.എസ്.ടി സ്ലാബാണ് ബാധകമായി വരുന്നത്.
ഹോട്ടലില്‍ എ.സി ഉണ്ടെങ്കില്‍ പിന്നെ വിറ്റുവരവ് കണക്കാക്കില്ല. പകരം 18 ശതമാനം നികുതി തന്നെ ഈടാക്കും. കേരളത്തിലെ ചെറിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം ഹോട്ടലുകളില്‍ പോലും എ.സി ഉള്ളതിനാല്‍ ഇവയിലെല്ലാം 18 ശതമാനം ജി.എസ്.ടി ബാധകമാവും. ആഡംബര-നക്ഷത്ര ഹോട്ടലുകളിലും ഇതേ നികുതി തന്നെയാണ് ഈടാക്കുന്നത്. ഫലത്തില്‍ കേരളത്തിലെ ഇടത്തരം ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് പോലും നക്ഷത്ര ഹോട്ടലുകളിലേതിന് സമാനമായ ജി.എസ്.ടി നല്‍കേണ്ടി വരുന്നു. ജി.എസ്.ടി രജിസ്ട്രേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ പോലും ബില്ലില്‍ ജി.എസ്.ടി രേഖപ്പെടുത്തി കൊള്ള നടത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.
Post Your Comments