സുരക്ഷാപിഴവിനു മാപ്പുപറഞ്ഞ് പ്രമുഖ ഫോൺ കമ്പനി.
നിലവിലുള്ള മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വന്ന വൻ സുരക്ഷാ പാളിച്ചയ്ക്ക് മാപ്പു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഫോൺ കമ്പനിയായ ആപ്പിൾ.രഹസ്യ പാസ്സ്‌വേർഡുകൾ ഇല്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും ഉള്ളിൽ പ്രവേശിക്കാവുന്ന തരത്തിലുള്ള വൻ സുരക്ഷാ പാളിച്ചയാണ് ആപ്പിളിന്റെ നിലവിലുള്ള മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വന്നത്.പിഴവ് തിരുത്താനായുള്ള സാങ്കേതിക തയ്യാറെടുപ്പുകളുടെ ഭാഗമായി പുതുക്കിയ അപ്ഡേഷൻ ലഭ്യമാക്കുകയും ചെയ്യും .
ആപ്പിൾ ഉൽപ്പന്നങ്ങളുടെ മുൻഗണന സുരക്ഷയാണെന്നിരിക്കെ ഇത്തരമൊരു പിഴവ് വരുത്തിയതിൽ ഖേദിക്കുന്നുവെന്ന് കമ്പനി പ്രതിനിധി അറിയിച്ചു .ചൊവ്വാഴ്ച്ചയോടെയാണ് കമ്പനി ഈ പിഴവ് തിരിച്ചറിഞ്ഞതെന്നും ഉടൻ തന്നെ അതിനുള്ള പ്രതിവിധികൾക്കായി ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടർക്കി ഡവലപ്പർ ലെമി ഓർഹാൻ ആണ് ഈ സുരക്ഷാപിഴവ് ലോകത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്.മാക് ലോഗ്-ഇൻ സ്ക്രീനിനെ “റൂട്ട്” എന്ന വാക്ക് ഒരു ഉപയോക്തൃനാമമായി ഉപയോഗിച്ച് രഹസ്യവാക്ക് നൽകാതെ തന്നെ ആപ്പിൾ ഉത്പന്നങ്ങളിൽ പ്രവേശിക്കാമെന്നായിരുന്നു കണ്ടെത്തൽ .
Post Your Comments