അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച ഗുജറാത്തിലെ റാലിയില്‍ തരംഗമായി കുഞ്ഞ്‌മോദി. മോദി നയിച്ച റാലിയില്‍ ഇടിച്ച് കയറുകയായിരുന്നു മോദിയുടെ അപരന്‍. മോദിയുടെ വസ്ത്രവും താടിയും കണ്ണാടിയും ധരിച്ചുകൊണ്ടാണ് കുഞ്ഞ് മോദി റാലിയില്‍ പ്രത്യക്ഷനായത്.
തന്റെ അപരനെ കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് മോദി കുഞ്ഞ് മോദിയെ ചിരിച്ചകൊണ്ട് റാലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. കുട്ടിയെ റാലിയിലേക്ക് ക്ഷണിക്കുകയും കുട്ടിക്ക് കൈ കൊടുക്കുന്ന വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മോദിയുടെ ആവശ്യപ്രകാരം കുട്ടി അനുയായികള്‍ക്ക് നേരെ കൈവീശിക്കാണിക്കുന്നതും വീഡിയോയില്‍ കാണാം.
എന്റെ കുഞ്ഞു കൂട്ടുകാരന്‍ ആരെയെങ്കിലും പോലെ തോന്നിക്കുന്നുവോ എന്ന അടിക്കുറുപ്പുമായി, മോദി അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ധാരാളം പേര്‍ റീട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു.
Doesn’t my young friend look like someone? Have a look. pic.twitter.com/nkT9JJafgQ
— Narendra Modi (@narendramodi) November 29, 2017
Post Your Comments