KeralaNews

ഇനി പ്രാർത്ഥിക്കാം പൗർണ്ണമിക്ക് വേണ്ടി

തിരുവനന്തപുരം: 762 കിലോമീറ്റര്‍ ഓടിയെത്താന്‍ 10.10 മണിക്കൂർ വേണ്ട 08.15 മണിക്കൂർ മതിയാകും. ചൈൽഡ് പ്രൊട്ടക്റ്റ് ടീമിനും  കേരളാ ആംബുലൻസ് ഡ്രൈവേർസ് &ടെക്നിഷ്യൻസ് അസോസിയേഷനും ഇനി അഭിമാനിക്കാം.മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നെയ്യാറ്റിൻകര സ്വദേശിയുടെ രണ്ടര വയസ്സുകാരി പൗർണമി എന്ന കുഞ്ഞിനെയും കൊണ്ടുള്ള ആംബുലൻസ് വെല്ലൂർ സിഎംസി ആശുപത്രിയിൽ എത്തിയത് 8.15 മണിക്കൂര്‍ കൊണ്ട്.

തിരുവനന്തപുരം ആർ.സി.സി യിൽ നിന്ന് ഇന്നലെ (28.11.2017) രാത്രി 7.50 ന് തിരിച്ച സ്വാന്തനം  ആംബുലൻസ് ആണ് ഈ മിഷൻ ഏറ്റെടുത്തത്.
ഇന്ന് കൃത്യം (29.11.2018) 6.00 മണിക്ക് കുഞ്ഞിനേയും കൊണ്ടുള്ള ആംബുലൻസ് സിഎംസി ആശുപത്രിയിൽ എത്തിച്ചേർന്നു .
ഡോക്ടർമാർ 8 മുതൽ 10 മണിക്കൂർ വരെ യാത്ര സമയം എടുക്കാവൂ എന്ന് അറിയിച്ചത് .ആ നിര്‍ദ്ദേശം കൃത്യമായി പാലിച്ചുകൊണ്ടാണ് ആംബുലൻസ് എത്തിയത്.

ആംബുലൻസിന്റെ ട്രാവലിംഗ് റ്റൈം ഏകദേശം 8.15 മിനിറ്റ് ആണ്.മറ്റുള്ള സമയം കുഞ്ഞിന് പാൽ നൽകാനും,വാഹനത്തിൽ ഡീസൽ നിറക്കാനും മറ്റുമായി ചിലവായി.പല സ്ഥലങ്ങളിൽ റോഡ് പണി നടക്കുന്നതിനാൽ അല്പം കറങ്ങേണ്ടി വന്നത് ഒഴിച്ച് കുട്ടിയെയും കൊണ്ടുള്ള യാത്ര വലിയ സന്തോഷം നൽകിയെന്ന് ഡ്രൈവർ അൻഷാദ് അറിയിച്ചു .

കൃത്യമായി പറഞ്ഞാൽ 8.15 മണിക്കൂർ കൊണ്ട് അൻഷാദ് നേടിയത് ചെറിയൊരു കുടുബത്തിന്റെ വലിയ പ്രതീക്ഷകളാണ്. അൻഷാദിന് പൂർണ്ണ പിന്തുണയുമായി കൂട്ടിനു പോയത്‌ അബ്ദുൽ ഖയ്യൂം. കേരളാ പോലീസ് നും , ചൈൽഡ് പ്രൊട്ടക്റ്റ് ടീം നും (CPT), കേരളാ ആംബുലൻസ് ഡ്രൈവേർസ് & ടെക്നിഷ്യൻസ് അസോസിയേഷൻ (KADTA) നും , പുറമേ കേരളത്തിലെ ജനങ്ങൾ , മലയാളം , തമിഴ് പത്ര മാധ്യമങ്ങൾ , ചാനൽ പ്രവർത്തകർ , വിവിധ റേഡിയോ കൾ , തമിഴ്നാട് പോലീസ് ,തമിഴ്നാട് ഫയർ ഫോഴ്സ് , തമിഴ്നാട് ആംബുലൻസ് അസോസിയേഷൻ , തമിഴ് നാട്ടിലെ വിവിധ വകുപ്പ്‌ മേധാവികള്‍ , തമിഴ്നാട്ടിലെ ജനങ്ങൾ ,എന്നിവർ ഈ മിഷന് വേണ്ട സഹായം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button