ആലപ്പുഴ: കോളജില്‍നിന്നു പുറത്താക്കിയതിന്റെ പേരിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. അന്പലപ്പുഴ ഗവണ്മെന്റ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹാജര്‍ കുറവായതിന്റെ പേരില്‍ വിദ്യാർത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ബുധനാഴ്ച കാന്പസിലെത്തിയ വിദ്യാര്‍ഥി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയയായിരുന്നു. സഹപാഠികളും അധ്യാപകരും ചേര്‍ന്നു ഉടന്‍തന്നെ ഇയാളെ രക്ഷപ്പെടുത്തി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജ് യൂണിയന് മുന്‍ ചെയര്‍മാനാണ് വിദ്യാര്‍ഥിയെന്നും സൂചനയുണ്ട്.
Post Your Comments