Latest NewsNewsGulf

വ്യാജ വിസ തിരിച്ചറിയാൻ പുതിയ മാർഗങ്ങളുമായി യുഎഇ

ദുബായ്: നിങ്ങൾക്ക് ലഭിക്കുന്ന യു.എ.ഇ വിസ വ്യാജമല്ലെന്ന് തിരിച്ചറിയാൻ വഴികൾ നിർദ്ദേശിച്ച് താമസ കുടിയേറ്റ വകുപ്പ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മാത്രം ദിവസേന 1,40,000 ത്തിൽപ്പരം ആളുകളാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ഇത് മുതലാക്കി വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാൻ നിരവധിപ്പേർ രംഗത്തിറങ്ങിയിട്ടുമുണ്ട്. വ്യാജ സന്ദർശക വിസയും തൊഴിൽ വിസയും നൽകി പണം തട്ടുകയാണ് ഇവരുടെ പതിവ്. ഇതേ തുടർന്നാണ് താമസ കുടിയേറ്റ വകുപ്പിന്‍റെ മുന്നറിയിപ്പ്.

വിസ നമ്പറും, വിസ ലഭിച്ചതാർക്കാണോ ആ വ്യക്തിയുടെ പാസ്പോർട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അസ്സലാണോ എന്ന് മനസ്സിലാക്കാനാവുമെന്ന് അധികൃതർ പറഞ്ഞു. നിരവധിപ്പേർ വ്യാജ വിസയാൽ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കൂടാതെ, വ്യാജ വെബ്സൈറ്‍റുകളുടെ വലയിൽ വീഴരുതെന്നും നിർദ്ദേശമുണ്ട്. www.amer.ae എന്ന വെബ്സൈറ്റിൽ ജനറൽ എൻക്വയറി പേജിൽ പോയി, വിസ നമ്പർ, ജനന തീയതി, വിസയിലെ ചില വിവരങ്ങൾ എന്നിവ എന്‍റർ ചെയ്യുകയാണ് ഒരു മാർഗം. വിസവ്യാജമല്ലെങ്കിൽ അതിന്‍റെ വിവരങ്ങൾ വെബ്‍സൈറ്റിൽ കാണാൻ സാധിക്കും.

വിസയുടെ കാലാവധിയും അറിയാൻ കഴിയും. സമാന രീതിയിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന്‍റെ മൊബൈൽ ആപ്ളിക്കേഷനിലൂടെയും വിസ ഒറിജിനലാണോ എന്ന് മനസ്സിലാക്കാം. അന്താരാഷ്ട്ര ബിസിനസ്സ് ഹബ് എന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ പ്രീയപ്പെട്ട രാജ്യമായും യു.എ.ഇ മാറിയതോടെ വിദേശികളുടെ വൻ തിരക്കാണ് അനുഭപ്പെടുന്നത്. വിശ്വസ്തമായ കമ്പനികളിലൂടെയും സൈറ്റുകളിലൂടേയും വിസയ്ക്ക് അപേക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. യാഥാർത്ഥ്യത്തിന് നിരക്കാത്ത ഓഫറുകൾ മുന്നോട്ടുവയ്ക്കുന്നവരെ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button