നിങ്ങളുടെ മൊബൈലിൽ ട്രൂകോളര്‍ മൊബൈല്‍ ആപ്പ് ഉണ്ടോ എങ്കിൽ സൂക്ഷിക്കുക കാരണം ചൈനീസ് നിര്‍മ്മിത മൊബൈല്‍ ആപ്പുകളായ യുസി ബ്രൗസര്‍, യൂസി ന്യൂസ്, വിചാറ്റ്, ട്രൂകോളര്‍, വീബോ എന്നീ 42 മൊബൈല്‍ ആപ്പുകള്‍ വഴി ചൈന രഹസ്യങ്ങള്‍ ചോര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ഇന്റലിജന്‍സ് ഡിഐജി ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയതായാണ് വിവരം. അതിനാൽ രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന ഈ 42 ചൈനീസ് മൊബൈല്‍ ആപ്പുകളും ഇപ്പോൾ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. ഈ ആപ്പുകൾ മുഖേന ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ എളുപ്പത്തിൽ ചോർത്താനാകുമെന്ന് ചില വിദഗ്‌ധർ പറയുന്നു.
Post Your Comments