ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിരന്തരം അപകടങ്ങളുണ്ടാക്കുന്ന സുരക്ഷാ വീഴ്ചകളിൽ സർക്കാർ ഇടപെടൽ .ടൈറ്റാനിയം പ്ലാന്റിലെ ഇരുമ്പ് പാലം തകർന്നു വീണ സംഭവത്തെക്കുറിച്ചു വിശദമായ അന്വേക്ഷണത്തിനു ടൈറ്റാനിയം ചെയർമാൻ കമ്പനിയിലെത്തി .പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയത്തിലെ അപകടത്തിന്റ കാരണത്തെക്കുറിച്ചും അപകടം തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട് സമർപ്പിക്കാനുള്ള വ്യവസായ മന്ത്രിയുടെ ഉത്തരവിനെ തുടർന്നാണിത് .ചെറുതും വലുതുമായ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ കണ്ണടയ്ക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു.
Post Your Comments