തിരുവനന്തപുരം: ഇനി ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരായി പരിഗണിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ സുപ്രധാന ഉത്തരവിറക്കി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ വെെകല്യമുള്ളവരായി പരിഗണിക്കമെന്നും അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവിട്ടിരുന്നു.
ഇതു സംബന്ധിച്ച് മലപ്പുറം കൊടക്കാട് സ്വദേശിനിയാണ് മകള്‍ക്ക് വേണ്ടി മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. ഇതു സംബന്ധിച്ച പരാതി പരിഗണിച്ച കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ സര്‍ക്കാരിന് ഉത്തരവ് നല്‍കിയത്. ഇവരെ 50 ശതമാനം അംഗപരിമിതയുള്ളവരുടെ പട്ടികയിൽ ആരോഗ്യ വകുപ്പ് ഉൾപ്പെടുത്തി.
ഇനി ഇവർക്കും തൊഴില്‍ സംവരണം, പെന്ഷന്, സൗജന്യയാത്ര തുടങ്ങി അംഗപരിമിതര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
Post Your Comments