ഹൈദരാബാദ്: വിദേശ നിക്ഷേപകർക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാൽ കൂടുതൽ നിക്ഷേപകർ രാജ്യത്തേക്ക് വരണമെന്നും മോദി ആവശ്യപ്പെട്ടു. ഹൈദരാബാദിൽ എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്
നികുതി വ്യവസ്ഥ കൂടുതൽ ലളിതമാക്കിയെന്നും മോദി അറിയിച്ചു. 21 മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 87 വ്യവസ്ഥകൾ ഉദാരമാക്കിയെന്ന് മോദി പറഞ്ഞു.ഉദ്ഘാടനത്തിനെത്തിയ നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക ട്രംപുമായി ചർച്ച നടത്തി.
ഇവാൻകയാണ് ഉച്ചകോടിയിൽ 350 അംഗ അമേരിക്കൻ സംഘത്തെ നയിക്കുന്നത്. ഇന്ത്യയും അമേരിക്കയും ചേർന്നാണ് ഹൈദരാബാദ് രാജ്യാന്തര കണ്വെന്ഷന് സെന്ററിൽ നടക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ‘സ്ത്രീകൾക്ക് പ്രഥമസ്ഥാനം, എല്ലാവർക്കും അഭിവൃദ്ധി’ എന്നതാണ് ഇൗ മാസം 28 മുതൽ 30 വരെ നീളുന്ന ഉച്ചകോടിയുടെ മുദ്രാവാക്യം. 150 രാജ്യങ്ങളിൽ നിന്നുള്ള 1500 സംരംഭകർ പങ്കെടുക്കുന്നു.
Post Your Comments