Latest NewsNewsInternational

വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക്​ അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്​ ഇ​ന്ത്യ​യി​ലു​ള്ളതെന്ന് പ്രധാനമന്ത്രി

ഹൈ​ദ​രാ​ബാ​ദ്​: വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക്​ ഏ​റ്റ​വും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്​ ഇ​ന്ത്യ​യി​ലു​ള്ള​തെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അ​തി​നാ​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ​ക​ർ രാ​ജ്യ​ത്തേ​ക്ക്​ വ​ര​ണ​മെ​ന്നും മോദി ആവശ്യപ്പെട്ടു. ഹൈ​ദ​രാ​ബാ​ദി​ൽ എ​ട്ടാ​മ​ത്​ ആ​ഗോ​ള സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു.നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്

നി​കു​തി വ്യ​വ​സ്​​ഥ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കി​യെന്നും മോദി അറിയിച്ചു. 21 മേ​ഖ​ല​ക​ളി​ലെ വി​ദേ​ശ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 87 വ്യ​വ​സ്​​ഥ​ക​ൾ ഉ​ദാ​ര​മാ​ക്കിയെന്ന്​ മോ​ദി പ​റ​ഞ്ഞു.ഉ​ദ്​​ഘാ​ട​ന​ത്തി​നെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മ​ക​ളും ഉ​പ​ദേ​ശ​ക​യു​മാ​യ ഇ​വാ​ൻ​ക ട്രം​പു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഇ​വാ​ൻ​ക​യാ​ണ് ഉ​ച്ച​കോ​ടി​യി​ൽ 350 അം​ഗ അ​മേ​രി​ക്ക​ൻ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്​. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ചേ​ർ​ന്നാ​ണ് ഹൈ​ദ​രാ​ബാ​ദ്​ രാ​ജ്യാ​ന്ത​ര ക​ണ്‍വെന്‍ഷന്‍ സെന്ററി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ‘സ്​​ത്രീ​ക​ൾ​ക്ക്​ പ്ര​ഥ​മ​സ്​​ഥാ​നം, എ​ല്ലാ​വ​ർ​ക്കും അ​ഭി​വൃ​ദ്ധി’ എ​ന്ന​താ​ണ്​ ഇൗ ​മാ​സം 28 മു​ത​ൽ 30 വ​രെ നീ​ളു​ന്ന ഉ​ച്ച​കോ​ടി​യു​ടെ മു​ദ്രാ​വാ​ക്യം. 150 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1500 സം​രം​ഭ​ക​ർ​ പങ്കെടുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button