
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പഠനമികവിലൂടെ വിദ്യാലയങ്ങളില്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കാനും ലക്ഷ്യമിട്ടു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. വിദ്യാഭ്യാസ മന്ത്രി സി. രവിന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷനായിരുന്നു.
ഇതിന്റെ ഭാഗമായി അദ്ധ്യാപക പരിശീലനങ്ങള്‍ കഴിവതും പ്രവൃത്തി ദിനങ്ങളില്‍ നിന്ന് ഒഴിവാക്കി.വിദ്യാഭ്യാസ മേളകളും മറ്റും ശനിയാഴ്ചകൂടി നടത്താൻ തീരുമാനമായി. ഒരു അക്കാദമിക്ക് വര്‍ഷത്തില്‍ 200 പഠനദിനങ്ങള്‍ ഉറപ്പാക്കുകയാണ് പഠനമികവ് കൈവരിക്കാന്‍ പ്രധാനമായും ചെയ്യുന്നുന്നത്.
അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിന് 138 വിദ്യാലയങ്ങളുടെ വിശദമായ പദ്ധതിരേഖ കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നു. ഇവയില്‍ 113 സ്‌കൂളുകള്‍ക്ക് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു. ഇതുവഴി 565 കോടി രൂപയാണ് ലഭിക്കുക. 25 സ്‌കൂളുകള്‍ക്ക് ഉടനെ കിഫ്ബി അനുമതി പ്രതീക്ഷിക്കുന്നു. 125 കോടി രൂപ ഈ വിദ്യാലയങ്ങള്‍ വികസിപ്പിക്കുന്നതിന് ലഭിക്കും. 117 സ്‌കൂളുകളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഡിസംബറിനകം കിഫ്ബിക്ക് സമര്‍പ്പിക്കും. 2019 ജനുവരിയില്‍ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിന് പഴയ കെട്ടിടങ്ങള്‍ പണിയുന്നതിന് പഴയ കെട്ടിടങ്ങള്‍ പൊളിക്കേണ്ടതുണ്ടെങ്കില്‍ സമയബന്ധിതമായി അത് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
1200 പൊതു വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സ്‌കൂളുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമായി 761 സ്‌കൂളുകള്‍ക്ക് പതിനായിരം രൂപവീതം അനുവദിച്ചു. 400 സ്‌കൂളുകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ തുക അനുവദിക്കും. കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനുള്ള ബേസ്ലൈന്‍ സര്‍വ്വേ എസ്എസ്എയുടെയും എസ്‌സിഇആര്‍ടിയുടെയും നേതൃത്വത്തില്‍ നടത്തി. സ്വതന്ത്രവായന, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ലിറ്റില്‍ ഗലീലിയോ, സുരീലി ഹിന്ദി, നവപ്രഭ, ശ്രദ്ധ എന്നീ പദ്ധതികള്‍ പഠനനിലവാരം ഉയര്‍ത്തുന്നതിന് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഓരോ വിദ്യാലയവും അക്കാദമിക്ക് മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു.
Post Your Comments