Latest NewsIndiaNewsTechnology

ഫോൺ ബുക്ക് ചെയ്ത ആൾക്ക് ആമസോൺ അയച്ചുകൊടുത്തത് നിർമ ബാർ സോപ്പ്

ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോൾ അയച്ചുകൊടുത്തത് ആരെയും അമ്പരപ്പിക്കുന്നത്. വൺ പ്ലസ് 5ടി ഫോൺ ബുക്ക് ചെയ്ത ആൾക്കാണ് അബദ്ധം പറ്റിയത്. ആമസോണിൽ നിന്ന് ഇയാൾക്ക് ലഭിച്ചത് മൂന്നു നിർമ ബാർ സോപ്പുകളാണ്.

ഡൽഹിയിലെ അവ്‍നീഷ് എഡ്രിക്ക് റായ് 38,000 രൂപ വിലയുള്ള വൺപ്ലസിന്റെ 5ടി ഹാൻഡ്സെറ്റാണ് ഓർഡർ ചെയ്തത്. എന്നാൽ ആമസോൺ അയച്ചുനൽകിയ ബോക്സ് തുറന്നപ്പോൾ കണ്ടത് ഫോണിന് പകരം മൂന്നു നിർമ സോപ്പുകളാണ്.

അവ്‌നീഷ് ഫെയ്സ്ബുക്കിൽ സോപ്പുകളുടെയും അയച്ചു നൽകിയ ബോക്സിന്റെയും ചിത്രങ്ങളും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോൺ നവംബർ 21-നാണ് ബുക്കു ചെയ്തത്. ആമസോൺ പ്രൈം അംഗങ്ങൾക്കുള്ള പ്രീ ലോഞ്ച് ഓഫർ പ്രകാരമാണ് വൺപ്ലസ് 5ടി ബുക്കുചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button