ഉത്തർപ്രദേശിലെ വാരണാസിയിൽ ലഷ്‌കർ തൊയ്ബ ഭീകരനെ സൈന്യം അറസ്റ്റുചെയ്തു.മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയായ നയീം ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്.വാരണാസിയിൽ ഭീകരാക്രമണം നടത്തിനിരിക്കെയാണ് ഇയാൾ അറസ്റ്റിലായത്.ജമ്മു കശ്‍മീരിലെ വൈദ്യുതി നിലയങ്ങൾ സൈനിക താവളങ്ങള്‍ എന്നിവ ഇയാള്‍ നിരീക്ഷിച്ചതായി കണ്ടെത്തി.ഇയാളുടെ പക്കൽ നിന്നും സൈനീക താവളുടെയും വൈദ്യുത നിലയങ്ങളുടെയും ചിത്രങ്ങൾ കണ്ടെത്തി.
വിദേശികള്‍ ഇയാളെ സന്ദർശിച്ചതായും വിവരം ലഭിച്ചിട്ടുണ്ട് .2006 -ൽ മുംബൈയിൽ ട്രെയിനിന് നേരെ നടത്തിയ ആക്രമണത്തിൽ ഇയാളെ പോലീസ് അറസ്റ്റുചെയ്തിരുന്നു.2004 വിചാരണ തടവുകാരനായിരിക്കെ കോടതിയിലേക്ക് കൊണ്ടുപോകും വഴി ഇയാൾ രക്ഷപ്പെട്ടു.ലഷ്‌കറെ ഭീകരൻ അംജതിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു പിന്നീടുള്ള ഇയാളുടെ പ്രവർത്തനങ്ങൾ.താജ് മഹലും ഇയാളുടെ ലക്ഷ്യമായിരുന്നെന്ന് കണ്ടെത്തി.
Post Your Comments