ദുബായ് ; 67വയസ്സായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം യുവാവിനു തടവ് ശിക്ഷ. 26വയസുകാരനായ പാകിസ്ഥാൻ പൗരനെയാണ് മൂന്ന് മാസം ജയിൽ ശിക്ഷയും തുടർന്ന് നാട് കടത്താനും കോടതി ഉത്തരവിട്ടത്. സുഹൃത്തിനെ കാണാൻ ഫ്ലാറ്റിൽ എത്തിയ യുവാവ് സ്ത്രീയെ കടന്നു പിടിക്കുകയായിരുന്നു. മെയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുറത്തു പോയതിന് ശേഷം രാത്രി 7.15ന് തിരികെ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി വാതിൽ തുറക്കവേ ഒരാൾ പുറകിലൂടെ വന്നു കടന്നു പിടിച്ചു. ഉടൻ തന്നെ ഞാൻ നിലവിളിച്ചപ്പോൾ അയാൾ ഓടി രക്ഷപെട്ടു. മോഷണമാണോ പീഡിപ്പിക്കാനാണോ അയാൾ ശ്രമിച്ചതെന്ന് വ്യക്തമല്ലെന്നും ഇന്ത്യകാരിയായ വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് ബർ ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി. ആദ്യം പ്രതി ആരോപണം നിഷേധിച്ചു. സംഭവം സമയം താൻ ജെബൽ അലിയിലെ ജോലി സ്ഥലത്തായിരുന്നെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന്‍ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സെക്യൂരിറ്റി ഗാർഡിന്റെ മൊഴിയും, സ്ത്രീയുടെ വസ്ത്രത്തിൽ നിന്നുമുള്ള ഡിഎൻഎ പരിശോധനയിലൂടെ പ്രതി ഇയാൾ തന്നെയെന്ന് തെളിയുകയായിരുന്നു.
Post Your Comments