Uncategorized

സൈനിക രഹസ്യങ്ങൾ ചോർത്തി ചൈനീസ് ആപ്പുകൾ

ചൈനീസ് ആപ്പുകൾ സൈനിക രഹസ്യങ്ങൾ ചോർത്തുന്നതായി മുന്നറിയിപ്പ്. മൊബൈല്‍ അപ്ലിക്കേഷനുകളുടെ സഹായത്തോടെ ചൈന ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് വിവരം .വി ചാറ്റ്, ട്രൂ കോളര്‍, വെയ്ബോ, യു.സി ബ്രൗസര്‍, യു.സി ന്യൂസ് തുടങ്ങിയ അപ്ലിക്കേഷനുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി.സൈനികരുടെ മൊബൈലിലെ വിവിധ ചൈനീസ് അപ്ലിക്കേഷന്‍സ് നീക്കം ചെയ്യാനോ സ്മാര്‍ട്ട് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യാനോ ഇന്റലിജന്‍സ് ഡി.ഐ.ജി നിയന്ത്രണ രേഖയിലെ സൈനികര്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൈനീസ് നിര്‍മ്മിത ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും വിലക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button