തൃശൂര്‍: പാതിരാക്കാലത്തിന്റെ പോസ്റ്ററിനു സെന്‍സര്‍ ബോര്‍ഡ് വിലക്ക്. പ്രിയനന്ദനൻ സംവിധാനം ചെയ്ത ചിത്രത്തിലെ പോസ്റ്റർ തോക്കിനു മുമ്പില്‍ നിസഹായനായി കുനിഞ്ഞിരിക്കുന്ന മനുഷ്യനാണ്. ഇതു അശ്ലീലമാണ്. അതു കൊണ്ട് അനുമതി നൽകാനാവില്ലെന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
സിനിമയുടെ ഈ പോസ്റ്റര്‍ ഒരു പൊതു സ്ഥലത്തും ഒട്ടിക്കാന്‍ പാടില്ല. ഇത് പൊതു സ്ഥലത്ത് ഒട്ടിക്കില്ലെന്നു ചിത്രത്തിന്റെ പ്രവര്‍ത്തകരില്‍നിന്നും എഴുതി വാങ്ങിയിട്ടുണ്ട്. പ്രശസ്ത ആര്‍ട്ടിസ്റ്റ് വിനയ് ലാലാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. സമീപ കാലത്ത് എസ് ദുര്‍ഗയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കിയതിനു പിന്നാലെയാണ് ഈ നടപടിയെന്നതു ശ്രദ്ധേയമാണ്.
Post Your Comments