Latest NewsKeralaNewsIndia

പാ​തി​രാ​ക്കാ​ല​ത്തി​ന്‍റെ പോ​സ്റ്റ​റി​നു സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് വി​ല​ക്ക്

തൃ​ശൂ​ര്‍: പാ​തി​രാ​ക്കാ​ല​ത്തി​ന്‍റെ പോ​സ്റ്റ​റി​നു സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് വി​ല​ക്ക്. പ്രി​യ​ന​ന്ദ​ന​ൻ സംവിധാനം ചെയ്ത ചിത്രത്തിലെ പോ​സ്റ്റർ തോ​ക്കി​നു മുമ്പില്‍ നി​സ​ഹാ​യ​നാ​യി കു​നി​ഞ്ഞി​രി​ക്കു​ന്ന മ​നു​ഷ്യനാണ്. ഇതു അ​ശ്ലീ​ലമാണ്. അതു കൊണ്ട് അനുമതി നൽകാനാവില്ലെന്നു സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അറിയിച്ചു.

സിനിമയുടെ ഈ ​പോ​സ്റ്റ​ര്‍ ഒരു പൊതു സ്ഥലത്തും ഒ​ട്ടി​ക്കാ​ന്‍ പാ​ടില്ല. ഇത് പൊതു സ്ഥലത്ത് ഒ​ട്ടി​ക്കില്ലെന്നു ചി​ത്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്നും എ​ഴു​തി വാ​ങ്ങിയിട്ടുണ്ട്. പ്ര​ശ​സ്ത ആ​ര്‍​ട്ടി​സ്റ്റ് വി​ന​യ് ലാ​ലാ​ണ് ഈ ​പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍ ചെ​യ്ത​ത്. സമീപ കാലത്ത് എ​സ് ദു​ര്‍​ഗയുടെ സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് റ​ദ്ദാ​ക്കി​യതിനു പിന്നാലെയാണ് ഈ നടപടിയെന്നതു ശ്രദ്ധേയമാണ്.

 

shortlink

Post Your Comments


Back to top button