കുവൈത്ത് : പ്രവാസികള്‍ക്കു സന്തോഷം പകരുന്ന തീരുമാനവുമായി കുവൈത്ത്. ഇനി മുതല്‍ വിദേശികള്‍ക്കു വീസ പുതുക്കുന്നതിനു പുതിയ സംവിധാനം ഒരുക്കുമെന്നു താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി. ഇതിലൂടെ വീസ തനിയെ പുതുക്കാന്‍ സാധിക്കും. ഇതുസംബന്ധിച്ച് ആവശ്യം ഉന്നയിച്ച് നിരവധി സ്ഥാപനങ്ങളാണ് താമസാനുമതികാര്യ വിഭാഗത്തെ സമീപിച്ചിരുന്നത്. ഇവരുടെ ആവശ്യം പരിഗണിച്ച ശേഷമാണ് ഇത്തരം തീരുമാനം എടുത്തതെന്നു അദ്ദേഹം പറഞ്ഞു. ഇത് ഓട്ടമാറ്റിക് റിന്യുവല്‍ സംവിധാനമാണ്. പദ്ധതി യഥാര്‍ത്ഥ്യമാകുന്നതോടെ കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെയും കുടുംബാംഗങ്ങളുടെയും വീസ പുതുക്കുന്നതു ലളിതവും ചെലവ് കുറഞ്ഞതുമായി മാറും.
ഇതിലൂടെ താമസാനുമതികാര്യ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാനാവും. പദ്ധതി വഴി വളരെ വേഗം വിസ പുതുക്കാനായിട്ട് സാധിക്കും. ഇതിനു പുറമെ ആശ്രിത വീസയില്‍ കുവൈത്തില്‍ കഴിയുന്നവരെ 21 വയസ്സ് പൂര്‍ത്തിയായാല്‍ തൊഴില്‍ വീസയിലേക്ക് മാറ്റുന്നതിന് മാന്‍പവര്‍ അതോറിറ്റിക്ക് അധികാരം നല്‍കിയിട്ടുണ്ട്.
ഇതിന്റെ പ്രയോജനം വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ലഭിക്കുകയില്ല. മാത്രമല്ല വിസ പുതുക്കാത്ത വിവാഹമോചിതര്‍ കുവൈത്ത് വിടണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments