Latest NewsNewsGulf

അനുജൻ കാരുണ്യത്തിൽ ജ്യേഷ്ഠന് പുതുജീവൻ

ദോഹ: ഖത്തറിലെ ഈജിപ്‌ഷ്യൻ പ്രവാസിയായ നാൽപതുകാരന്റെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി എച്ച്‌എംസി മെഡിക്കൽ ഡയറക്‌ടറും ഖത്തറിലെ അവയവദാന കേന്ദ്രമായ ഹിബയുടെ ഡയറക്‌ടറുമായ ഡോ.യൂസഫ്‌ അൽ മസ്‌ലമാനി അറിയിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്ന ഇയാൾക്കു മുപ്പതുകാരനായ അനുജനാണു കരൾ പകുത്തു നൽകിയത്‌.

മസ്‌തിഷ്‌കമരണം സംഭവിച്ചവരിൽനിന്നു കരൾ മാറ്റിവയ്‌ക്കുന്നതിനേക്കാൾ ജീവനുള്ളയാളിൽനിന്നു കരളിന്റെ ഒരുഭാഗമെടുത്തു രോഗിയിൽ വച്ചുപിടിപ്പിക്കുന്നത് സങ്കീർണമാണെന്ന് ഡോ. മസ്‌ലമാനി വ്യക്തമാക്കി. കരൾ സ്വീകരിച്ച രോഗിയും ദാതാവും സുഖംപ്രാപിച്ചുവരുന്നതായി അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button