Latest NewsNewsGulf

വാങ്ങിയത് അവസാനത്തെ ടിക്കറ്റ്, ദുബായില്‍ യുവാവിന് കോടികള്‍ സമ്മാനം

ദുബായ്•ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഓസ്ട്രേലിയന്‍ പൗരന് 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.50 കോടി ഇന്ത്യന്‍ രൂപ) സമ്മാനം.

പെര്‍ത്തില്‍ നിന്നുള്ള ജെറമി.കെ ബ്രസീലിലേക്കുള്ള തന്റെ അവധിക്കാല യാത്രയ്ക്കിടെയാണ് ദുബായ് വിമാനത്താവളത്തില്‍ നിന്നും ടിക്കറ്റ് വാങ്ങിയത്. 258 ാം സീരീസിലെ 2380 നമ്പര്‍ ടിക്കറ്റാണ് ഇദ്ദേഹം വാങ്ങിയത്. അവസാനത്തെ ടിക്കറ്റായിരുന്നു ഇത്.

ഇത്തരത്തില്‍ വിസ്മയകരമായ മത്സരം സംഘടിപ്പിക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറഞ്ഞ ജെറമി ഈ ദിനം താന്‍ എക്കാലവും ഓര്‍ക്കുമെന്നും പറഞ്ഞു. 38 കാരനായ ജെറമി ഒരു ഐടി കമ്പനിയില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരായി ജോലി ചെയ്യുകയാണ്.

320 ാം സീരിസിലെ നറുക്കെടുപ്പില്‍ ഇറ്റാലിയന്‍ പൗരനായ ആല്‍ബെര്‍ട്ടോ സ്ട്രിംഗ്ല്‍ എന്നയാള്‍ക്ക് ബി.എം.ഡബ്ല്യൂ ആര്‍ നൈന്‍ ടി സ്ക്രാംബ്ലര്‍ സമ്മാനമായി ലഭിച്ചു.

45 കാരനായ ആല്‍ബെര്‍ട്ടോ ദുബായ് ഡ്യൂട്ടി ഫ്രീയിലെ മത്സരത്തിലെ സ്ഥിരം പങ്കാളിയാണ്. ദുബായിയില്‍ വരുമ്പോഴൊക്കെ ഇദ്ദേഹം ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണ ആദ്യമായി ഓണ്‍ലൈന്‍ വഴി എട്ട് ടിക്കറ്റുകളാണ് ഇദ്ദേഹം വാങ്ങിയത്. അതിലൊന്നാണ് ഇപ്പോള്‍ സൗഭാഗ്യം കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button