കാഞ്ഞങ്ങാട്: ചപ്പാത്തിയെ ചൊല്ലി അമ്മായിയമ്മയും മരുമകളും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ അമ്മായിയമ്മക്കു വെട്ടേറ്റു. വാക്കത്തി കൊണ്ടാണ് മരുമകള്‍ അമ്മായിയമ്മയെ വെട്ടിയത്. കൊട്രച്ചാല്‍ പുതിയകണ്ടത്തെ കാനം വേണുവിന്റെ ഭാര്യ ടി കെ വിജയലക്ഷ്മി (68)ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. വിജയലക്ഷ്മിക്കു കൈക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിജയലക്ഷ്മിയുടെ മകനായ പ്രിയദര്‍ശന്റെ ഭാര്യ ഷമീമയാണ് ആക്രമണം നടത്തിയത്. വിജയലക്ഷ്മി തലേന്ന് രാത്രി രാവിലെ കഴിക്കാനുള്ള ചപ്പാത്തി ഉണ്ടാക്കിയിരുന്നു. പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ ചപ്പാത്തി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് വിവരം മരുമകളോട് ചോദിച്ചു. ഇതു വാക്കേറ്റമായതിനെ തുടര്‍ന്ന് മരുമകള്‍ അമ്മായിമ്മയെ വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പോലീസ് കേസ് എടുത്തു.
Post Your Comments