CinemaBollywood

വിവാഹശേഷം പേര് മാറണമെന്ന് നിയമമുണ്ടോ ? ഈ ബോളിവുഡ് സുന്ദരിമാർ ചോദിക്കുന്നു

വിവാഹശേഷം, മണവാട്ടി തന്റെ വീട് മാത്രമല്ല , അവളുടെ പേര് പോലും മാറ്റേണ്ടിവരുന്നു .അവളുടെ ജീവിതം വളരെയധികം മാറ്റങ്ങൾ നിറഞ്ഞതാകുന്നു .പേരിനൊപ്പം മറ്റൊരാളുടെ പേര് ചേർക്കാൻ നിര്ബന്ധിതയാകുന്നു.ആധുനിക ബി-ടൗൺ സെലിബ്രിറ്റികൾ പോലും അവരുടെ വിവാഹത്തിനുശേഷം ഈ പാരമ്പര്യങ്ങൾ നിലനിർത്താൻ തയാറാകുന്നു,സ്വന്തം പേരിന്റെ പ്രശസ്തി എന്ത് തന്നെയായാലും അവർ അതിനു മടിക്കാറില്ല .എന്നാൽ അവരിലുമുണ്ട് ചിലർ വ്യത്യസ്തത ആഗ്രഹിക്കുന്നവർ .

രണ്ടുവട്ടം വിവാഹിതയാണെങ്കിലും തന്റെ പേരിനൊപ്പം മറ്റൊരു പേര് ചേർക്കാൻ തയ്യാറാകാത്തവരിൽ ഒരാളാണ് ഒരുകാലത്തെ പേരുകേട്ട നടിയായ രേഖ. ഭർത്താവിനെ നഷ്ടപ്പട്ട വിധവയായിട്ടും പാരമ്പര്യത്തിന്റെ പേരിൽ നെറ്റിയിലെ സിന്ദൂരം ഉപേക്ഷിക്കാൻ തയ്യാറാകാത്ത ധൈര്യവതിയായ സ്ത്രീ.

വിവാഹ ശേഷം പേരിനൊപ്പം ഭർത്താവിന്റെ പേരോ കുടുംബപ്പേരോ ചേർക്കാൻ തയ്യാറാകാത്ത മറ്റൊരു നടിയാണ് ട്വിങ്കിൾ ഖന്ന .ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ ഭാര്യ കൂടിയായ ട്വിങ്കിൾ താനെന്നും ഖന്നയായി തന്നെ അറിയപ്പെടുമെന്ന ഒരു അവസരത്തിൽ പറയുകയും ഉണ്ടായി.

വിവാഹശേഷം പേര് മാറ്റാൻ തയ്യാറാവാത്ത മറ്റൊരു സുന്ദരിയാണ് മലയാളി കൂടിയായ വിദ്യ ബാലൻ .ബിസിനെസ്സുകാരനായ സിദ്ധാർഥ് റോയ് കപൂറിനെയാണ് വിദ്യ വിവാഹം ചെയ്തിരിക്കുന്നത് .ഒരു ഇന്റർവ്യൂവിൽ പേര് മാറ്റുന്നില്ല എന്ന ചോദ്യത്തിന് തങ്ങൾ രണ്ടു പേരും അവരവരുടെ പേരുകളിൽ തന്നെ തുടരാനാണ്
ആഗ്രഹിക്കുന്നതെന്നായിരുന്നു വിദ്യയുടെ മറുപടി .

യാഷ് രാജ് ഫിലിംസ് ഉടമയും സംവിധായകനും നിർമ്മാതാവുമൊക്കെയായ ആദിത്യ ചോപ്രയെ ആണ് നടി റാണി മുഖർജി വിവാഹം ചെയ്തിരിക്കുന്നത് .എന്നാൽ ഭർത്താവിന്റെ പേര് ഒപ്പം ചേർക്കാൻ റാണിയും തയ്യാറല്ല.തന്റെ ഭർത്താവിന് തൻറെ ഇപ്പോഴുള്ള പേര് തന്നെയാണ് ഇഷ്ടമെന്നാണ് നടി പറയുന്നത് .

നടി സോഹയ്ക്കും പറയാനുള്ളത് വ്യത്യസ്തമായ ഒന്നല്ല.വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമൊക്കെയാണ് സോഹ അലി ഖാൻ.കുനാൽ കേമുവിന്റെ ഭാര്യയാണ് സോഹ

shortlink

Related Articles

Post Your Comments

Related Articles


Back to top button