മുംബൈ : പ്രശസ്തമായ ഓണ്‍ലൈന്‍ വെബ്‌സൈറ്റായ തങ്ങളുടെ ഉപഭോക്താക്കളുടെ ആധാര്‍ വിവരം തേടി ആമസോണ്‍. വെബ്‌സൈറ്റില്‍ ആധാറിന്റെ കോപ്പിയാണ് ആമസോണ്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുമാണ് തേടിയത്. ഇതിലൂടെ ആമസോണ്‍ ലക്ഷ്യമിടുന്നത് നഷ്ടപ്പെട്ടു പോകുന്ന പാക്കുകള്‍ കണ്ടെത്തുന്നതാണ്. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പാക്കേജ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പക്കാമെന്നു ആമസോണ്‍ അധികൃതര്‍ വ്യക്തമാക്കി.
ആമസോണ്‍ പറയുന്നത് ആധാര്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നഷ്ടപ്പെട്ട പാക്കുകള്‍ കണ്ടെത്തുക ശ്രമകരമാണ്. അഥവാ ഇനി ആധാര്‍ ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മറ്റു തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. യൂബര്‍, ഒല, എയര്‍ ബിഎന്‍ബി എന്നീ കമ്പനികളും ഉപഭോക്താക്കളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനായി തുടങ്ങിയിട്ടുണ്ട്.
Post Your Comments